KOYILANDY DIARY

The Perfect News Portal

സ്നേഹസ്പര്‍ശം ഡയാലിസിസ് സെന്ററിന് വീട്ടമ്മയുടെ വിലമതിക്കാനാവാത്ത സംഭാവന

കുറ്റ്യാടി: കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച സ്നേഹസ്പര്‍ശം ഡയാലിസിസ് സെന്ററിന് വീട്ടമ്മയുടെ വിലമതിക്കാനാവാത്ത സംഭാവന. ഡയാലിസിസ് സെന്ററിന് വേണ്ടിയുള്ള രണ്ടാംഘട്ട സാമ്പത്തിക സമാഹരണത്തിന് അവര്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണ്ണവള അഴിച്ചു നല്കുകയായിരുന്നു.

കായക്കൊടിയിലെ ആക്കല്‍ ലീലാവിലാസം എല്‍ പി സ്കൂളില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സ്വരൂപിച്ച ധനസമാഹരണത്തിന് എത്തിയതായിരുന്നു എം എല്‍ എ യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍.സദസ്സിലുണ്ടായിരുന്ന സ്കൂള്‍ മാനേജരുടെ അമ്മ കല്ല്യാണി തന്റെ ആഭരണങ്ങള്‍ അഴിച്ച ഇ.കെ.വിജയന്‍ എം എല്‍ എ യ്ക്ക് നല്‍കുകയായിരുന്നു.

രണ്ടാം ഘട്ട സാമ്പത്തിക സമാഹരണ പ്രവര്‍ത്തന ഏറെ സജീവമാണ്.ആഗസ്റ്റ് 11, 12 തിയ്യതികളില്‍ പഞ്ചായത്ത് ലക്ഷ്യമിട്ട സംഖ്യ പൂര്‍ത്തീകരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ആക്കല്‍ എല്‍ പി സ്കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ടി അശ്വതി അദ്ധ്യക്ഷയായി. ഇ.കെ വിജയന്‍ എം എല്‍ എ, എം.കെ. ശശി, പി.പി. നാണു, എം. നാണു, ജി.പി.കൃഷ്ണന്‍, പി.പി. നിഖില്‍ എന്നിവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *