KOYILANDY DIARY

The Perfect News Portal

എല്ലാവരെയും ഒരു പോലെ ഉള്‍ക്കൊള്ളുന്നതാണ് ഭാരത സംസ്കാരം: പ്രൊഫ: പി.ജെ.കുര്യന്‍

മല്ലപ്പള്ളി: എല്ലാവരെയും ഒരു പോലെ ഉള്‍ക്കൊള്ളുന്നതാണ് ഭാരത സംസ്കാരമെന്നും അത് ലോകത്തിന് കാട്ടി കൊടുത്ത മഹത്തായ പ്രസ്ഥാനം ആണ് കോണ്‍ഗ്രസ്സ് എന്നും രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ: പി.ജെ.കുര്യന്‍ പറഞ്ഞു. മല്ലപ്പള്ളി ഈസ്റ്റ് മേഖലാ ഇന്ദിരാ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ്സ് എന്നൊക്കെ ദുര്‍ബലപ്പെട്ടിട്ടുണ്ടോ അന്നൊക്കെ രാജ്യത്തിന്റെ മതേതരത്വം നഷ്ടപ്പെടുന്നതാണ് കാണുവാന്‍ കഴിയുന്നത്. അടിയന്തരാവസ്ഥ ഉണ്ടായി എന്നതിലുപരി അടിയന്തിരാവസ്ഥയിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണങ്ങള്‍ ചര്‍ച്ച ചെയ്യാതെ പോകുന്നത് നിര്‍ഭാഗ്യമാണ്. ജനാധിപത്യപരമായി സംവദിക്കേണ്ട രാഷ്ട്രീയം കൊലപാതകത്തിലേക്ക് മാറുന്നത് ദയനീയവസ്ഥയാണ്. ഇതിന് അറുതി വരുത്തേണ്ട കാലം അതിക്രമിച്ചരിയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മേഖല ചെയര്‍മാന്‍ കീഴ്വായ്പൂര് ശിവരാജന്‍ അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം പ്രൊഫ: സതീഷ് കൊച്ചുപറമ്ബില്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് അഡ്വ. പ്രസാദ് ജോര്‍ജ്, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ. റജി തോമസ്സ്, ഡോ. സജി ചാക്കോ, ഉണ്ണികൃഷ്ണന്‍ നടുവിലേമുറി, സുരേഷ് ബാബു പാലാഴി, ബിജു പുറത്തുടന്‍, സാം പട്ടേരില്‍, എ.ഡി. ജോണ്‍, കെവിന്‍ ദിലിപ്, ബാലമണി, അനിതാ ചാക്കോ, കെ.കെ. മണി, ഡോ. ബിജു റ്റി. ജോര്‍ജ്ജ്, മുരളിധരന്‍ നായര്‍, ചാക്കോ ചാണ്ടി, ചെല്ലപ്പന്‍ എന്നിവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *