KOYILANDY DIARY

The Perfect News Portal

മലയാളി യുവാവ് കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു

എരുമപ്പെട്ടി: മലയാളി യുവാവ് കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. തയ്യൂര്‍ എളാട്ട്പീടികയില്‍ വീട്ടില്‍ വീരാന്‍കുട്ടിയുടെ മകന്‍ മുസ്തഫയാണ് (42) കുവൈത്തില്‍ ജോലിക്കിടെ മരിച്ചത്. 25 വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. നാല് മാസം മുമ്ബ് നാട്ടില്‍ വന്ന് തിരിച്ചുപോയതായിരുന്നു.

കഴിഞ്ഞ എട്ട് വര്‍ഷമായി ഷുവൈക്കില്‍ കാര്‍ പോളിഷിംഗ് കമ്ബനിയിലെ ജീവനക്കാരനായിരുന്നു. ബുധനാഴ്ച ജോലി ചെയ്തു കൊണ്ടിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഭാര്യ: ഫൗസിയ. മക്കള്‍: മുര്‍ഷിദ്, മുബഷിര്‍.

Leave a Reply

Your email address will not be published. Required fields are marked *