KOYILANDY DIARY

The Perfect News Portal

കടലില്‍പോയി കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

മലപ്പുറം: പൊന്നാനിയില്‍ നിന്ന് കടലില്‍പോയി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. കൊച്ചി മുനമ്ബത്ത് നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ കടലിലാണ് ഇവരെ കണ്ടെത്തിയത്. കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ തൊഴിലാളികള്‍ മൂവരെയും അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. കൊച്ചിയിലെത്തിച്ച ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡിസംബര്‍ 21ന് ശനിയാഴ്ച പൊന്നാനി അഴിമുഖത്ത് നിന്ന് ഫൈബര്‍ വള്ളവുമായി മത്സ്യബന്ധനത്തിന് പോയ പൊന്നാനി സ്വദേശികളായ സൈദാക്കാനകത്ത് മുജീബ് (35), സ്രാങ്കിന്‍റെ സുല്‍ഫിക്കര്‍ (30), മറ്റൊരു മത്സ്യത്തൊഴിലാളി എന്നിവരെയാണ് കാണാതായത്. ആറു ദിവസങ്ങളായിട്ടും തിരിച്ചെത്തിയില്ലെന്ന് കാണിച്ച്‌ വള്ളം ഉടമ പൊന്നാനി സ്വദേശി സിദ്ധീക്ക് കോസ്റ്റല്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഫിഷറീസും കോസ്റ്റല്‍ പൊലീസും തിരച്ചില്‍ നടത്തി.

പിന്നീട് നേവിയും, കോസ്റ്റ് ഗാര്‍ഡുമുള്‍പ്പെടെ തെരച്ചില്‍ നടത്തുന്നതിനിടെയാണ് മൂവരെയും നൈമ എന്ന മത്സ്യബന്ധന ബോട്ടിലെ ജീവനക്കാര്‍ കടലില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കൊച്ചിയില്‍ വിവരമറിയിക്കുകയും, മൂവരെയും കരയിലെത്തിക്കുകയും ചെയ്തു.

Advertisements

ആഴക്കടല്‍ മത്സ്യബന്ധനത്തിനിടെ കപ്പല്‍ വരുന്നത് കണ്ട് ഇവര്‍ ദിശമാറി സഞ്ചരിച്ചിരുന്നു. ഇതിനിടെ വള്ളത്തിന്‍റെ ഡീസല്‍ തീര്‍ന്നതോടെ കരക്കെത്താനും കഴിഞ്ഞില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. കൊച്ചിയില്‍ പ്രാഥമികശുശ്രൂഷ നല്‍കിയ ശേഷം ഇവരെ പൊന്നാനിയിലെത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *