KOYILANDY DIARY

The Perfect News Portal

മലപ്പുറത്ത് കാറും ചരക്കു ലോറിയും കൂട്ടിയിടിച്ചു രണ്ട് പേര്‍ മരിച്ചു

മലപ്പുറം: എടപ്പാളിന് സമീപം സംസ്ഥാന പാതയില്‍ നടുവട്ടത്ത് കാറും ചരക്കു ലോറിയും കൂട്ടിയിടിച്ചു രണ്ട് പേര്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. നരിപ്പറമ്പ് പുതുപ്പറമ്പില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ ഗഫൂര്‍ (42), അമ്മ കുഞ്ഞാത്തുട്ടി (82) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *