KOYILANDY DIARY

The Perfect News Portal

ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ കഴിഞ്ഞ നിര്‍ദ്ധന കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു

പേരാമ്പ്ര: കനത്ത മഴയില്‍ ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ കഴിഞ്ഞ നിര്‍ദ്ധന കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ആമ്പല്ലൂര്‍ സന്തോഷിന്റെ കുടുംബത്തെയാണ് താത്ക്കാലികമായി വീട് കണ്ടെത്തി മാറ്റി പാര്‍പ്പിച്ചത്.

തകര്‍ന്ന് അപകടഭീഷണിയിലായ ഷെഡില്‍ നിന്നു ഈ കുടുംബത്തെ വാര്‍ഡ് മെമ്പര്‍ സെമിലി സുനില്‍ ഞായറാഴ്ച കൂട്ടിക്കൊണ്ടുവന്നു തന്റെ വീട്ടില്‍ അഭയം നല്‍കിയിരുന്നു. വിവരമറിഞ്ഞ് ഇന്നലെ ചെമ്പനോടയിലെത്തിയ പ്രസിഡന്‍റ് ഷീജ, മെമ്പര്‍ കെ.കെ.ബിജു, കിഴക്കരക്കാട്ട് ഫ്രാന്‍സീസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് താത്കാലിക താമസമൊരുക്കിയത്. ലൈഫ് പദ്ധതിയില്‍ പ്രഥമ പരിഗണന നല്‍കി സന്തോഷിന്റെ കുടുംബത്തിനു വീടുനല്‍കുമെന്നും പ്രസിഡന്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *