KOYILANDY DIARY

The Perfect News Portal

മലക്കപ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ പതിമൂന്ന് വയസുകാരനു പരിക്ക്

തൃശൂര്‍: മലക്കപ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ പതിമൂന്ന് വയസുകാരനു പരിക്ക്. മുഖത്തും കാലിനും മുറിവേറ്റ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടം തൊഴിലാളി വേലുച്ചാമിയുടെ മകനും എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ ദിവിന്‍ കുമാറിനെയാണു ടാറ്റ എസ്റ്റേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. കുട്ടി ആശുപത്രി അധികൃതരുടെ നിരീക്ഷണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *