KOYILANDY DIARY

The Perfect News Portal

ഉഴവൂരില്‍ ഗൃഹനാഥന്‍ വെടിയേറ്റു മരിച്ചു

കുറവിലങ്ങാട്: ഉഴവൂരില്‍ ഗൃഹനാഥന്‍ വെടിയേറ്റു മരിച്ചു. ഉഴവൂര്‍ ഈസ്റ്റ് വേരുകടപ്പനാല്‍ ഷാജു ഇസ്രായേല്‍ (55) ആണ് മരിച്ചത്. ഇന്നു രാവിലെ എട്ടിന് ഷാജുവിന്‍റെ വീട്ടില്‍നിന്നു ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് വിവരം അറിയുന്നത്.

30 വര്‍ഷത്തിലേറെയായി ലൈസന്‍സുള്ള തോക്ക് ഷാജു ഉപയോഗിച്ചിരുന്നതായി പറയുന്നുണ്ട്. സംഭവ സമയം ഷാജുവും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മരണത്തിനിടയാക്കിയ സാഹചര്യം വ്യക്തമായിട്ടില്ല.

നാട്ടുകാര്‍ ചേര്‍ന്ന് ഷാജുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പോലീസ് അന്വേഷണം തുടങ്ങി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *