KOYILANDY DIARY

The Perfect News Portal

മന്ത്രി ടി.പി. രാമകൃഷ്ണൻ്റെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

പേരാമ്പ്ര : എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ്റെ പേരാമ്പ്രയിലെ എം.എല്‍.എ. ഓഫീസിലേക്ക് തള്ളിക്കയറാന്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകരുടെ ശ്രമം. കൊറോണ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ഓടെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്. സുനന്ദ്, കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് വി.ടി. സൂരജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ എത്തിയത്.

പേരാമ്പ്ര ചേനോളി റോഡിലെ ഓഫീസിലേക്ക് തള്ളിക്കയറാനുള്ള ശ്രമം പോലീസ് തടഞ്ഞു. പോലീസും പ്രവര്‍ത്തകരുമായി ഉന്തുംതള്ളുമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിമാരായ ലതേഷ് പുതിയേടത്ത്, സി.പി. സുഹനാദ്, കെ. എസ്.യു. ബ്ലോക്ക് പ്രസിഡന്റ് മുആദ് നരിനട എന്നിവരും പ്രതിഷേധത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *