KOYILANDY DIARY

The Perfect News Portal

കൊറോണ​: കാസര്‍ഗോഡ് രണ്ട്​ എം.എല്‍.എമാര്‍ നിരീക്ഷണത്തില്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ്​ കൊറോണ​ വൈറസ് ബാധ പുതുതായി സ്​ഥിരീകരിച്ച സാഹചര്യത്തില്‍ രണ്ടു എം.എല്‍.എമാരും നിരീക്ഷണത്തില്‍. മഞ്ചേശ്വരം എം.എല്‍.എ എം.സി. കമറുദ്ദീനും കാസര്‍ഗോഡ്​​ എം.എല്‍.എ എന്‍.ഐ. നെല്ലിക്കുന്നുമാണ്​ സ്വയം നിരീക്ഷണത്തില്‍ പോയത്​.

ഇരുവരും പുതുതായി രോഗം സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം വിവാഹത്തില്‍ പ​​ങ്കെടുത്തിരുന്നു. കമറുദ്ദീന്‍ എം.എല്‍.എ രോഗിയുമായി സെല്‍ഫി എടുക്കുകയും ചെയ്​തിരുന്നു. രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 195 ആയി. മഹാരാഷ്​ട്രയിലും കേരളത്തിലുമാണ്​ കൂടുതല്‍ പേര്‍ക്ക്​ രോഗബാധ സ്​ഥിരീകരിച്ചത്​.

Leave a Reply

Your email address will not be published. Required fields are marked *