KOYILANDY DIARY

The Perfect News Portal

കുടുംബശ്രീ നേതൃത്വത്തിൽ സബ് ജയിൽ അന്തേവാസികൾക്ക് മാസ്ക് നിർമ്മിക്കുന്നതിന് പരിശീലനം നൽകി

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ നേതൃത്വത്തിൽ കൊയിലാണ്ടി സബ് ജയിൽ അന്തേവാസികൾക്ക് മാസ്ക് നിർമ്മിക്കുന്നതിന് പരിശീലനം നൽകി. കൊറോണ വൈറസ് രൂക്ഷമായ സാഹചര്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ  മാസ്കുകൾ എത്തിക്കുന്നതിനായി കുടുംബശ്രീ  ശ്രമം ആരംഭിച്ചിരിക്കുകയാണ്. അതിൻ്റെ ഭാഗമായി കുടുംബശ്രീ സിഡിഎസ് ഉപസമിതി കൺവീനർമാരായ  ഗിരിജ, സിസ്ന എന്നിവരുടെ നേതൃത്വത്തിൽ കൊയിലാണ്ടി സബ് ജയിൽ അന്തേവാസികൾക്ക്  മാസ്ക് നിർമ്മിക്കുന്നതിന്  ജയിലിലെത്തി പരിശീലനം നൽകി.

ഒരാഴ്ചകൊണ്ട് കൊണ്ട് 1000 മാസ്ക്കുകൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ആണ് ഈ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നത്. പരിശീലന പ്രവർത്തനങ്ങൾക്ക് ജയിൽ സൂപ്രണ്ട്,  സി.ഡി എസ് ചെയർപേഴ്സൻമാരായ ഇന്ദുലേഖ, റീജ തുടങ്ങിയവർ  നേതൃത്വം കൊടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *