KOYILANDY DIARY

The Perfect News Portal

മന്ത്രി എ.സി മൊയ്തീന്റെ വീടിനു മുമ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

തൃശൂര്‍: മന്ത്രി എ. സി മൊയ്തീന്റെ വീടിന് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. മന്ത്രി ക്വാറന്റിനില്‍ പോകണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി മന്ത്രിയുടെ വടക്കാഞ്ചേരിയിലെ വീടിന് മുമ്പില്‍ പ്രതിഷേധം നടത്തിയത്. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കൊവിഡ് രോ​ഗികളുമായി ഇടപഴകിയ മന്ത്രി എ സി മെയ്തീന്‍ നിരീക്ഷണത്തില്‍ പോകണമെന്നാണ് യൂത്ത് കോണ്‍​ഗ്രസിന്റെ ആവശ്യം. അതേസമയം, മെഡിക്കല്‍ ബോര്‍ഡിൻ്റെ ശുപാര്‍ശ കിട്ടിയിട്ടില്ലെന്നും ശുപാര്‍ശ എന്തായാലും അനുസരിക്കുമെന്നും മന്ത്രി എ സി മൊയ്തീന്‍ പ്രതികരിച്ചു. നിലവില്‍ അത്യാവശ്യ യോഗങ്ങളില്‍ മാത്രമാണ് പങ്കെടുക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *