KOYILANDY DIARY

The Perfect News Portal

മധുവിന്റെ വീട്ടില്‍ സ്വാന്തനവുമായി കോടിയേരിയെത്തി

അഗളി:  കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ വീട്ടില്‍ സ്വാന്തനവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെത്തി. മധുവിന്റെ അമ്മയേയും സഹോദരിമാരേയും ആശ്വസിപ്പിച്ചു. മധുവിന്റെ കൊലപാതകികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും കോടിയേരി പറഞ്ഞു.

സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍, സംസ്ഥാന കമ്മിറ്റിയംഗം എന്‍ എന്‍ കൃഷ്ണദാസ് എന്നിവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.
ദേശീയ പട്ടിക വര്‍ഗ കമീഷന്‍ ചെയര്‍മാന്‍ നന്ദകുമാര്‍ സായും സംഘവും ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കും.

Leave a Reply

Your email address will not be published. Required fields are marked *