KOYILANDY DIARY

The Perfect News Portal

മദ്യലഹരിയില്‍ ജോലിക്കെത്തിയ സബ് ഇന്‍സ്പെക്ടര്‍ കസ്റ്റഡിയില്‍

കൊല്ലം: മദ്യ ലഹരിയില്‍ ഓഫീസിലെത്തിയ എസ്.ഐ കസ്റ്റഡിയില്‍. കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ സലീമിനെയാണ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. എസ്.ഐ ഓഫീസിലിരുന്ന് മദ്യപിക്കുന്നതായി റൂറല്‍ പൊലീസ് മേധാവിക്ക് സന്ദേശം ലഭിച്ചു. തുടര്‍ന്ന് കൊട്ടാരക്കര എസ്.ഐ ഓഫീസിലെത്തി പരിശോധിച്ചപ്പോള്‍ സലീം മദ്യപിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് മെഡിക്കല്‍ പരിശോധന നടത്തിയ ശേഷമാണ് എസ്.ഐയെ കസ്റ്റഡിയിലെടുത്തത്.

സംഭവത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് മേധാവിക്ക് കൈമാറി. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വകുപ്പുതല നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ സംഘടനയായ കേരളാ പൊലീസ് അസോസിയേഷന്‍റെ സംസ്ഥാന നേതാവാണ് എസ്.ഐ സലീം.

Leave a Reply

Your email address will not be published. Required fields are marked *