KOYILANDY DIARY

The Perfect News Portal

മത്സ്യ ബന്ധനത്തിനിടെ കാൽ വഴുതി വീണ് തൊഴിലാളി മരിച്ചു

കൊയിലാണ്ടി: മത്സ്യ ബന്ധനത്തിനിടെ കാൽ വഴുതി വീണ് തൊഴിലാളി മരിച്ചു.  ചെറിയമങ്ങാട് ഫിഷർമെൻ കോളനിയിൽ താമസിക്കുന്ന പുഷ്ക്കരൻ (49) ആണ് മരിച്ചത്. ശ്രീ ദുർഗ ഫൈബറിൽ മത്സ്യ ബന്ധനത്തിനിടയിൽ കാൽവഴുതി വീഴുകയായിരുന്നു.  കൂടെയുളളവർ ഉടൻ തന്നെ കരയിൽ എത്തിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. 
അച്ഛൻ: പരേതനായ ദാസൻ. അമ്മ: പരേതയായ സൗമിനി. ഭാര്യ: അശ്വതി. മക്കൾ: ദൃശ്യ, അശ്വന്ത്. സഹോദരങ്ങൾ: പ്രകാശൻ, ലാലു, സിന്ധു.

Leave a Reply

Your email address will not be published. Required fields are marked *