KOYILANDY DIARY

The Perfect News Portal

മത്സ്യ തൊഴിലാളികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും: ബി.ജെ.പി

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഹാർബർ എഞ്ചിനിയറിംങ്ങ് ഓഫീസ് എടുത്തു മാറ്റാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് ബി.ജെ.പി. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആയിരകണക്കിന് മൽസ്യതൊഴിലാളികളുള്ള കൊയിലാണ്ടി കടലോരത്ത് ഓഫീസ് എടുത്ത് മാറ്റിയാൽ വികസന പ്രവർത്തനങ്ങൾ നിലക്കുന്നത് ഏറെ പ്രയാസം സൃഷ്ടിക്കും.

ഓഫീസ് മാറ്റാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കിൽ മത്സ്യ തൊഴിലാളികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി. എസ്സ്.ആർ.ജയ്കി ഷ്, വായനാരി വിനോദ്, ഓ. മാധവൻ, അഡ്വ. വി.സത്യൻ, കെ.വി.സുരേഷ്, കൗൺസിലർമാരായ കെ.കെ. വൈശാഖ്, വി.കെ. സുധാകരൻ, ടി.പി. പ്രജിത്ത്, രവി വല്ലത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *