KOYILANDY DIARY

The Perfect News Portal

ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കാൻ നിയമഭേദഗതി പരിഗണനയിൽ: മുഖ്യമന്ത്രി

തിരുവനന്തപുരം: ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കാൻ നിയമഭേദഗതി പരിഗണനയിലുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓൺലൈൻ റമ്മി നിരവധി പേരെ വൻ സാമ്പത്തിക ബാധ്യതയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിട്ട സാഹചര്യത്തിൽ 2021ൽ കേരള ഗെയ്‌മിങ്‌ ആക്ട് ഭേദഗതി ചെയ്തിരുന്നു. പണംവച്ചുള്ള ഓൺലൈൻ റമ്മി നിരോധിച്ചെങ്കിലും കമ്പനികളുടെ ഹർജിയിൽ ഹൈക്കോടതി ഭേദഗതി റദ്ദാക്കി.

ഇതിനെതിരെ സർക്കാരിന്റെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.ഓൺലൈൻ റമ്മിക്കായി വായ്പ നൽകുന്ന ആപ്പുകളും പരസ്യങ്ങളും വ്യാപകമായി. പണം തിരികെ നൽകാത്തതുമൂലം പലർക്കും ഭീഷണിയും ബ്ലാക്ക്‌മെയിലിങ്ങും നേരിടേണ്ടിവരികയും ആത്മഹത്യയിലെത്തുകയുമാണ്‌.

അതേസമയം, കലാരംഗത്തെ പ്രമുഖരെ മുൻനിർത്തി പരസ്യപ്രചാരണവും നടക്കുന്നു. ചിലരെങ്കിലും പിന്മാറിയത്‌ അനുകരണീയമാണ്‌. സ്കൂളിലും കോളേജിലും ബോധവൽക്കരണം നടത്തുന്നുണ്ട്‌. തട്ടിപ്പുകൾക്കും മറ്റ്‌ സൈബർ കുറ്റകൃത്യങ്ങൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Advertisements


Leave a Reply

Your email address will not be published. Required fields are marked *