KOYILANDY DIARY

The Perfect News Portal

മേലടി ഉപജില്ല സംസ്‌കൃത ദിനാഘോഷം സംഘടിപ്പിച്ചു

പയ്യോളി: മേലടി ഉപജില്ല സംസ്‌കൃത ദിനാഘോഷം സംഘടിപ്പിച്ചു. ലോക സംസ്കൃത ദിനാഘോഷത്തിന്റെ ഭാഗമായി മേലടി ഉപജില്ലാ സംസ്കൃതം അക്കാദമിക് കൗൺസിൽ നടത്തിയ സംസ്കൃത വാരാചരണ പരിപാടി ശങ്കരാചാര്യ സംസ്കൃത സർവകലാശാല അസിസ്റ്റന്റ് പ്രൊഫ. ടി. നാരായണൻ ഉദ്ഘാടനം ചെയ്തു. സംസ്കൃത സാഹിത്യം ലോകശ്രദ്ധ പിടിച്ചുപറ്റിയതാണെന്ന് അദ്ദേഹം പറഞ്ഞു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. വിനോദ് അധ്യക്ഷത വഹിച്ചു. എം. ശ്രീഹർഷൻ, വി. അനുരാജ്, ഹേമലാൽ മൂടാടി, പ്രവീൺ കാമ്പ്രം, പി. അനീഷ്, സുരേന്ദ്രൻ കുയ്യാലിൽ, ബിജു അനത, മുഹമ്മദ്, രതീഷ്, റഹ്മത്ത്, അശ്വതി സതീഷ് എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *