മൂടാടിയിൽ കോൺഗ്രസ്സ് നേതാവിന്റെ അഴിഞ്ഞാട്ടം: മത്സ്യക്കട അടിച്ച് തകർത്തു. രണ്ട് പേർക്ക് പരിക്ക്

കോൺഗ്രസ്സ് നേതാവിന്റെ ക്രൂരത, മത്സ്യക്കട അടിച്ച് തകർത്തു. മൂടാടിയിലാണ് സംഭവം കോൺഗ്രസ്സ് നേതാവ് കണിയാംകണ്ടി രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് ഇന്ന് കാലത്ത് മത്സ്യക്കട അടിച്ച് തകർത്തത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റും. മൂടാടി ടൗണിൽ മത്സ്യക്കച്ചവടം ചെയ്ത് വരുന്ന മജീദിന്റെ ഉടമസ്ഥതയിലുള്ള കടയിലെ തൊഴിലാളികളായ ശ്രീധരനും, മകനും ഭിന്നശേഷിക്കാരനുമായ ശ്രീരാഗ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണിയാംകണ്ടി രാധാകൃഷ്ണന്റെ വീട്ടിലേക്ക് മത്സ്യം വാങ്ങിയ പൈസ ചേദിച്ചതിനാണ് ഇയാൾ ഇന്ന് രാവിലെ മത്സ്യക്കടയിലെത്തി ഭീഷണിപ്പെടുത്തുകയും ആക്രമണം നടത്തുകയും ചെയ്തത്. വിൽപ്പനയ്ക്ക് വെച്ച മത്സ്യങ്ങളും ബോക്‌സുകളും അടിച്ച് തകർത്തിട്ടുണ്ട്. സംഭവത്തിൽ കൊയിലാണ്ടി പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. പരിക്കേറ്റ ഭിന്നശേഷിക്കാരനായ ശ്രീരാഗിന്റെ കൈക്ക് ചതവ് പറ്റിയതായി ഡോക്ടർമാർ പറഞ്ഞു.

സിപിഐ(എം) പ്രതിഷേധം:

സംഭവത്തിൽ സിപിഐ(എം) മൂടാടി ലോക്കൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഇന്ന് വൈകീട്ട് മൂടാടിയിൽ സിപിഐ(എം) പ്രതിഷേധ പൊതുയോഗം സംഘടിപ്പിക്കുമെന്ന് ലോക്കൽ സെക്രട്ടറി കാട്ടിൽ സത്യൻ കൊയിലാണ്ടി ഡയറിയോട് പറഞ്ഞു.

