KOYILANDY DIARY

The Perfect News Portal

മണ്ണും വിണ്ണും വിൽക്കരുത്: ജനതാദൾ (എസ്‌)

കൊയിലാണ്ടി; കോവിഡിൻ്റെ മറവിൽ രാജ്യത്തെ പ്രതിരോധ മേഖല ഉൾപ്പെടെ തന്ത്രപ്രധാന മേഖലകളെ കുത്തകൾക്ക് കൈമാറാനുള്ള തിരുമാനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനതാദൾ (എസ്) കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫിസിന് മുൻപിൽ സത്യഗ്രഹ സമരം നടത്തി.  
ലോക കേരള സഭ അംഗവും, ജനതാദൾ (എസ്) ജില്ലാ വൈസ് പ്രസിഡണ്ടുമായ കബീർ സലാല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുരേഷ് മേലെപുറത്ത്, സെക്രട്ടറി കെ. എം ഷാജി, റിലേഷ്, റാമിസ് കാപ്പാട് എന്നിവർ പങ്കെടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ചയിരുന്നു സമരം.

Leave a Reply

Your email address will not be published. Required fields are marked *