KOYILANDY DIARY

The Perfect News Portal

മണ്ണാര്‍ക്കാട്ട് നിന്നും കാണാതായ ആറ് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെയും കണ്ടെത്തി

മണ്ണാര്‍ക്കാട്ട്: പാലക്കാട്ടെ മണ്ണാര്‍ക്കാട്ട് നിന്നും കാണാതായ ആറ് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെയും കണ്ടെത്തി. മണ്ണാര്‍ക്കാട്ട് കുമരംപുത്തൂര്‍ യു.പി സ്തൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ്, രാത്രി പത്തരയോടെ പെരിന്തല്‍മണ്ണ പൊലീസ് കണ്ടെത്തിയത്.
നേരത്തെ അച്ചടക്ക ലംഘനത്തിന് ആറ് വിദ്യാര്‍ത്ഥിനികളെയും അധ്യാപകര്‍ ശാസിക്കുകയും, രക്ഷകര്‍ത്താക്കളെ അറിയിക്കുമെന്ന് താക്കീതും ചെയ്തിരുന്നു. അതിനുശേഷം വൈകുന്നേരം മൂന്ന് മണിയോടെയാണ് കുട്ടികളെ കാണാതായെന്ന് സ്കൂള്‍ അധികൃതര്‍ മനസ്സിലാക്കിയത്. സ്കൂളിന്റെ പരിസര പ്രദേശങ്ങളില്‍ ഒളിച്ചിരിക്കുകയാണെന്ന് കരുതി അധികൃതര്‍ പരിശോധന നടത്തിയെങ്കിലും, കുട്ടികളെ കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പെരിന്തല്‍മണ്ണ ബസ് സ്റ്റാന്‍ഡില്‍ അപരിചിതരായ കുട്ടികള്‍ ഒളിച്ചിരിക്കുന്നെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്, പൊലീസ് നടത്തിയ പരിശോധനയിലാണ് വിദ്യാത്ഥിനികളെ തിരിച്ചറിഞ്ഞത്. കുട്ടികളെ കാണാതായെന്ന വാര്‍ത്ത പുറത്ത് വന്നതോടെ, നാട്ടുകാരും കുട്ടികളെ അന്വേഷിച്ച്‌ മണ്ണാര്‍ക്കാട്ടും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *