KOYILANDY DIARY

The Perfect News Portal

മട്ടാഞ്ചേരി മൃഗാശുപത്രി വളപ്പില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

കൊച്ചി: മട്ടാഞ്ചേരി മൃഗാശുപത്രി വളപ്പില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി.മൃഗാശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എത്തിയ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് തലയോട്ടി കണ്ടെത്തിയത്.

ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിനു സമീപമുള്ള മാവിനോട് ചേര്‍ന്ന് മണ്ണിട്ടു മൂടിയ നിലയിലായിരുന്നു തലയോട്ടി. ഉദ്യോഗസ്ഥര്‍ അ‌റിയിച്ചതിനെ തുടര്‍ന്ന് മട്ടാഞ്ചേരി എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധര്‍ തലയോട്ടി പരിശോധിച്ചു.

തലയോട്ടിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും സംഭവത്തില്‍ കേസെടുത്ത് വിശദമായ അ‌ന്വേഷണം നടത്തുമെന്നും പോലീസ് അ‌റിയിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *