KOYILANDY DIARY

The Perfect News Portal

ഭർത്താവ്‌ മരിച്ചതോടെ വാര്‍ദ്ധക്യ സഹജമായ രോഗം അലട്ടുന്ന കല്യാണി വീട്ടില്‍ തനിച്ചായി: നാടുവിട്ട്‌പോയ മകനെ പ്രതീക്ഷിച്ച്‌ കഴിയുകയാണ് വ്യദ്ധയായ അമ്മ

പേരാമ്പ്ര: മകനെ പ്രതീക്ഷിച്ച്‌ കഴിയുകയാണ് വ്യദ്ധയായ അമ്മ . ”അച്ഛന്‍ പോയി മോനേ… ഇനി തനിച്ചാണ് ഈ അമ്മ ഇവിടെ. ഇനിയുള്ള കാലമെങ്കിലും മോന്റെ കൂടെ താമസിക്കണം, മോനെവിടെയാണെങ്കിലും വാ…” എണ്‍പത്തിമൂന്നുകാരിയായ ഒരമ്മയുടെ വിങ്ങലും തേങ്ങലും.

ഇവരുടെ മകന്‍ കൂത്താളി പൈതോത്ത് കുണ്ടയോട്ടുചാലില്‍ മീത്തല്‍ രാജേഷ് കുമാറിനെ (42) അഞ്ച് മാസം മുമ്ബാണ് കാണാതായത്. രണ്ടാഴ്ച്ച മുമ്പ്‌ ഇദ്ദേഹത്തിന്റെ അച്ഛന്‍ മരിച്ചതോടെ വാര്‍ദ്ധക്യ സഹജമായ രോഗം അലട്ടുന്ന അമ്മ കല്യാണി വീട്ടില്‍ തനിച്ചായി. കാലപ്പഴക്കത്താല്‍ ജീര്‍ണ്ണിച്ച വീട്ടില്‍ കാറ്റിലും മഴയിലും ഒറ്റയ്ക്ക് കഴിയുകയാണ് ഈ അമ്മ. രാജേഷിനെ കാണാതായതോടെ ഇയാളുടെ ഭാര്യയും കുട്ടിയും സ്വന്തം വീട്ടിലേക്ക് പോയിരുന്നു.

കല്യാണി അമ്മക്ക് മറ്റ് മക്കളുണ്ടെങ്കിലും അവര്‍ വേറെയാണ് താമസിക്കുന്നത്. വെളുത്ത നിറവും ഒത്ത ശരീര പ്രകൃതിയുമുള്ള രാജേഷിനെ കണ്ടെത്തുന്നവര്‍ അടുത്ത പൊലീസ് സ്റ്റേഷനിലോ 04962610242 നമ്പറിലൊ അറിയിക്കണമെന്ന് പേരാമ്പ്ര പൊലീസ് അറിയിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *