KOYILANDY DIARY

The Perfect News Portal

പെന്‍ഷന്‍കാരുടെ ഉത്സവബത്ത വര്‍ദ്ധിപ്പിക്കണം

മുക്കം: സര്‍വ്വീസ് പെന്‍ഷന്‍കാരുടെ ഉത്സവബത്ത വര്‍ദ്ധിപ്പിച്ച്‌ ഒരു മാസത്തെ പെന്‍ഷന് തുല്യമായ തുക അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ മണാശ്ശേരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം എം.പി. അസൈന്‍ ഉദ്ഘാടനം ചെയ്തു. കെ.അറുമുഖന്‍ അദ്ധ്യക്ഷത വഹിച്ചു.

മെമ്പര്‍ഷിപ്പ് ദിനാചരണത്തിന്റെ ഭാഗമായി മുതിര്‍ന്ന പെന്‍ഷന്‍കാരെ ആദരിച്ചു. മുക്കം നഗരസഭ കൗണ്‍സിലര്‍മാരായ എ. അബ്ദുല്‍ഗഫൂര്‍, മുക്കം വിജയന്‍, യൂണിയന്‍ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി കെ. രാഘവന്‍, ജോയന്റ്സെക്രട്ടറി എ.എം. പരീത് ലബ്ബ ,എം.വിജയമ്മ,എം.ഉണ്ണിച്ചേക്കു, കെ.പി. വേലായുധന്‍, ഹസ്സന്‍ചോലയില്‍ എന്നിവര്‍ സംസാരിച്ചു. കെ.കണ്ണന്‍ കുട്ടി സ്വാഗതവും, സി.ടി.മമ്മദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *