KOYILANDY DIARY

The Perfect News Portal

ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

സോനിപത്: ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. 42കാരനായ സതീഷ് ആണ് 40 വയസുള്ള ഭാര്യയേയും 14ഉം 12ഉം വയസുള്ള രണ്ട് ആണ്മക്കളേയും കഴുത്തറുത്ത് കൊന്നത്. ശേഷം സതീഷ് തൂങ്ങിമരിക്കുകയായിരുന്നു.

കുടുംബവഴക്കാണ് കൂട്ടക്കൊലയിലേയ്ക്ക് നയിച്ചതെന്ന് കരുതുന്നു. സതീഷിന്റെ ഭാര്യ സര്‍ക്കാര്‍ ജീവനക്കാരിയായിരുന്നു. സതീഷ് കാര്‍ഷീക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ്. വാടക വീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.

കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും അനക്കമൊന്നും കേള്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുടമയാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസ് എത്തി വാതില്‍ വെട്ടിപ്പൊളിച്ചാണ് വീടിനകത്ത് കയറിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *