KOYILANDY DIARY

The Perfect News Portal

ഭര്‍ത്താവിനെ ആക്രമിക്കാന്‍ വന്നവരെ തോക്കുചൂണ്ടി വിരട്ടിയോടിക്കുന്ന ഭാര്യയുടെ വീഡിയോ വൈറലാകുന്നു

ദില്ലി: ഭര്‍ത്താവിനെ ആക്രമിക്കാന്‍ വന്നവരെ തോക്കുചൂണ്ടി വിരട്ടിയോടിക്കുന്ന ഭാര്യയുടെ വീഡിയോ വൈറലാകുന്നു. ലഖ്നോവില്‍ തന്റെ ഭര്‍ത്താവിനെ അതി സാഹസികമായി രക്ഷപ്പെടുത്തുന്ന യുവതിയുടെ വിഡിയോയാണ് സമൂഹ മാധ്യമത്തില്‍ വൈറലാകുന്നത്.

സമൂഹ മാധ്യമം ഈ വീഡിയോ ഏറ്റെടുത്തതോടെ യുവതി ‘റിവോള്‍വര്‍ റാണി’യെന്നാണ് അറിയപ്പെടുന്നത്.

അയല്‍ക്കാരനുമായി സംസാരിച്ച്‌ നില്‍ക്കുന്നതിനിടയിലാണ് ഭര്‍ത്താവിന് നേരെ ഒരു കൂട്ടം ആളുകള്‍ വരുന്നത്. ഇതു കണ്ട യുവതി വീടിനുള്ളിലേക്ക് പോയെങ്കിലും പിന്നീട് തോക്കുമായി തിരിച്ചെത്തി അക്രമികള്‍ക്ക് നേരെ ചൂണ്ടുകയും ഇത് കണ്ട അക്രമികള്‍ പേടിച്ചോടുന്നതുമായുളള ദൃശ്യങ്ങളാണ് വൈറലാകുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *