KOYILANDY DIARY

The Perfect News Portal

ഭരണകൂട ഭീകരതക്കെതിരെ ആർ.എസ്.പി. കലക്ട്രേറ്റ് ധർണ്ണ

കൊയിലാണ്ടി: കേരളത്തിൽ ഭരണം നടത്തുന്ന ഇടതു സർക്കാർ തികഞ്ഞ പരാജയമാണെന്നും, സംസ്ഥാനത്ത് ക്രമസമാധാനം തകർന്നിരിക്കയാണെന്നും, ഇതിനെതിരെ ആർ.എസ്.പി. സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബർ 12 ന് രാവിലെ 10 മണിക്ക് ഭരണകൂട ഭീകരതക്കെതിരെ കോഴിക്കോട് കലക്ട്രേറ്റിനു മുന്നിൽ ധർണ്ണ സംഘടിപ്പിക്കുന്നു.  സമരം വിജയിപ്പിക്കാൻ ആർ.എസ്.പി. പേരാമ്പ്ര, കൊയിലാണ്ടി നിയോജക മണ്ഡലം സംയുക്ത പ്രവർത്തക കൺവൻഷൻ തീരുമാനിച്ചു.
കൺവൻഷൻ ആർ.എസ്.പി. കോഴിക്കോട് ജില്ലാ സെക്രട്ടറി ഇ.കെ.എം റഫീക്ക് ഉദ്ഘാടനം ചെയ്തു. റഷീദ് എം. കെ. പുളിയഞ്ചേരി അധ്യക്ഷത വഹിച്ചു. ബി. എസ്. ശബരിനാഥ്, കെ. ബാലകൃഷ്ണൻ, സുരേന്ദ്രൻ കെ. യം, ആദിൽ മുഹമ്മദ് എസ്, ശ്രീജിൽ. പി. കെ. തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *