KOYILANDY DIARY

The Perfect News Portal

സോഷ്യൽ സർവീസ് ക്യാമ്പ് നടത്തി

എറണാകുളം തേവര സേക്രട്ട് ഹാർട്ട് കോളേജ് വിദ്യാർത്ഥികൾ, നെസ്റ്റ് / നിയാർക് കൊയിലാണ്ടിയിൽ ഒരാഴ്ച നീണ്ടുനിന്ന സാമൂഹ്യ സേവന ക്യാമ്പിൽ പങ്കെടുത്തു. കോളേജിലെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ്  28 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തത്. നിയാർക്കിലെ വിവിധ തെറാപ്പി വിഭാഗങ്ങളിലും പാലിയേറ്റീവ് കെയർ ഭാഗമായുള്ള ഹോം കയറിലും പാലിയേറ്റീവ്  ഓ. പി.യിലുംപങ്കെടുത്തു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാനും ഇവരും സമൂഹത്തിന്റെ ഭാഗമാണ് എന്നുള്ള  ചിന്ത മനസ്സിൽ രൂപപ്പെടുത്താൻ  സാധിച്ചതായി വിദ്യാർഥികൾ പറഞ്ഞു.
തുടർന്ന് നിയാർക്കിലെ  ഭിന്നശേഷിക്കാരായ കുട്ടികളെയും കൊണ്ട് കാപ്പാട് ബീച്ചിൽ പോവുകയും  മൂന്നു മണിക്കൂറോളം അവരെ ഉൾപ്പെടുത്തിക്കൊണ്ട് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു നി യാർക്കിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇതൊരു നവ്യാനുഭവം ആയിരുന്നു. വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു  പുഷ്പരാജ്, ഖാദർ പി എം, ഹാരിഫ്, തുടങ്ങിയവർ പങ്കെടുത്തു.
 ക്യാമ്പിന്റെ സമാപന ദിവസം  പ്രശസ്ത എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ മാസ്റ്റർ ക്യാമ്പ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു ചടങ്ങിൽ  അബ്ദുള്ള കരുവഞ്ചേരി അധ്യക്ഷത വഹിച്ചു.  സി  അബ്ദുല്ല ഹാജി സ്വാഗതവും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *