KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ തീരദേശ സബ്സെൻ്റർ ആരംഭിച്ചു

കൊയിലാണ്ടി. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറി തീരദേശ സബ്സെന്റർ മാടാക്കരയിൽ പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡണ്ട്  നുസ്രത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ . ഡോ. മൻസൂർ മുഖ്യപ്രഭാഷണം നടത്തി. നാഷണൽ ആയുഷ് മിഷൻ ഡോ. ജി. എസ്. സുഗേഷ് കുമാർ മുഖ്യാതിഥിയായിരുന്നു.

മുൻ മെഡിക്കൽ ഓഫീസർ ഡോ. വിദ്യാ ബാലകൃഷ്ണനുള്ള സ്നേഹോപഹാരം വാർഡ് മെമ്പർ ഹമീദ് നൽകി. ഡോ. ശിവപ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ പ്രസിഡണ്ടുമാരായ കന്മന ശ്രീധരൻ മാസ്റ്റർ, സഹദേവൻ കണക്കശ്ശേരി . വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. ശശിധരൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. പുഷ്പ പ്രകാശൻ, അസി. സെക്രട്ടരി പി. കെ. ശങ്കരൻ, ബേബി സുന്ദർരാജ്, ഉണ്ണികൃഷ്ണൻ വെളിയം തോട്, ജയശ്രീ കിഴക്കയിൽ, സുധ എo, പി. പി മമ്മത് കോയ, എ. എം. ഹംസ, നാസർ എന്നിവർ സംസാരിച്ചു.

കടിയങ്ങാട് ആയൂർവേദാശുപത്രി സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ഷൈജു ബോധവൽക്കരണ ക്ലാസ്സെടുത്തു, ഉദ്ഘാടനത്തിനോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും നടന്നു.  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ. ഗീതാനന്ദൻ സ്വാഗതം പറഞ്ഞു.  എല്ലാ ചൊവ്വാഴ്ചയും രാവിലെ 9 മുതൽ ഉച്ചക്ക് 2 മണിവരെ മാടാക്കര സബ്‌സെന്ററിൽ വെച്ച് ഡോ. ശിവപ്രസാദ്‌ രോഗികളെ പരിശോധിച്ച് മരുന്ന് നൽകുന്നതാണ്. 

Advertisements

Leave a Reply

Your email address will not be published. Required fields are marked *