KOYILANDY DIARY

The Perfect News Portal

ഭക്തിഗാന സി.ഡി.പ്രകാശനം ചെയ്തു

കൊയിലാണ്ടി: വിയ്യൂര്‍ ശ്രീ ശക്തന്‍കുളങ്ങര ദേവിയെ സ്തുതിക്കുന്ന ഭക്തിഗാന സി.ഡി. പ്രകാശനം ചെയ്തു. ഗംഗാധരന്‍ പെരുങ്കുനി ഗാനരചനയും പാലക്കാട് പ്രേംരാജ് സംഗീത സംവിധാനവും നിര്‍വ്വഹിച്ച ഗാനങ്ങള്‍ മണ്‍മറഞ്ഞ ഗായകന്‍ വിയ്യൂര്‍ ശ്രീധരന്‍ 28 വര്‍ഷങ്ങള്‍ക്കുമുമ്പ് ആലപിച്ചവയാണ്.
യുവഗായകന്‍ ശരണ്‍ജിത്ത് കരക്കേപുറത്താണ് പുനരാവിഷ്‌കാരത്തില്‍ ഗാനമാലപിച്ചത്. മഹാനവമി ദിനത്തില്‍ ക്ഷേത്രാങ്കണത്തില്‍ ക്ഷേത്രകമ്മിറ്റി പ്രസിഡണ്ട് പുത്തപുരയില്‍ രാമചന്ദ്രന് സി.ഡി. നല്‍കിക്കൊണ്ട് കൊടക്കാട് കരുണന്‍ പ്രകാശനം കര്‍മ്മം നിര്‍വ്വഹിച്ചു. കുറുങ്ങോട്ട് ബാലകൃഷ്ണന്‍, അഡ്വ.പി. സുഭാഷ്, എ പുരുഷോത്തമന്‍, കേളപ്പന്‍, പാലക്കാട് പ്രേംരാജ്, ശരണ്‍ജിത്ത്, ഗംഗാധരന്‍ പെരുങ്കുനി എന്നിവര്‍ സന്നിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *