KOYILANDY DIARY.COM

The Perfect News Portal

മുംബൈ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപ്പെട്ട് 15 പേര്‍ മരിച്ചു

മുംബൈ: മുംബൈ ലോക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപ്പെട്ട് 15 പേര്‍ മരിച്ചു. സംഭവത്തില്‍ നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു. പ്രഭാദേവി സ്റ്റേഷനിലെ ഓവര്‍ ബ്രിഡ്ജിലാണ് അപകടം. രാവിലെ 10.45നാണ് സംഭവം.

ഒരേ സമയം മൂന്ന് ട്രെയിന്‍ വരികയും മഴ പെയ്തപ്പോള്‍ യാത്രക്കാര്‍ ഓടിക്കയറിയതാണ് അപകട കാരണമെന്നാണ് കരുതുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. സ്റ്റേഷന് സമീപം നിരവധി ഓഫീസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുള്ളതില്‍ നല്ല തിരക്കുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!