KOYILANDY DIARY

The Perfect News Portal

പ്രവിലേജ് കാര്‍ഡ് വിതരണവും കണ്‍വൻഷനും

കൊയിലാണ്ടി: കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതിയിലെ അംഗങ്ങള്‍ക്ക് മിംസ് പ്രവിലേജ് കാര്‍ഡുകള്‍ കൊയിലാണ്ടിയില്‍ നടന്ന കണ്‍വൻഷനില്‍ വിതരണം ചെയ്തു. കോഴിക്കോട് മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് സമിതിയിലെ അംഗങ്ങള്‍ക്കും കുടുംബത്തിനും ചികിത്സ സഹായം ലഭിക്കുന്നതിലേക്ക് ജില്ലാകമ്മിറ്റിയാണ് പ്രവിലേജ് കാര്‍ഡ് ഏര്‍പ്പെടുത്തിയത്.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ആശുപത്രികളുമായി സഹകരിച്ച് കാര്‍ഡിന്റെ ഉപയോഗം വിപുലപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. നഗരസഭ ചെയര്‍മാന്‍  അഡ്വ: കെ.സത്യന്‍ വിതരണം ഉദ്ഘാടനം ചെയ്തു. കെ.പുഷ്പരാജ് അദ്ധ്യക്ഷത വഹിച്ചു. കരുമ്പക്കല്‍ സുധാകരന്‍, എം.പി. കൃഷ്ണന്‍, രതീഷ് അടിയോടി, എന്‍.കെ. ജയചന്ദ്രന്‍, ബാബുരാജ് എന്നിവര്‍ സംസാരിച്ചു. ടി.കെ. കുഞ്ഞിക്കണാരന്‍ സ്വാഗതവും ജെ.കെ. ഹാരിസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *