KOYILANDY DIARY

The Perfect News Portal

ബ​ത്തേ​രി​യി​ല്‍ സ്വ​കാ​ര്യ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു

ക​ല്‍​പ്പ​റ്റ: സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ദോ​ട്ട​പ്പ​ന്‍​കു​ള​ത്ത് സ്വ​കാ​ര്യ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു. ബ​സ് യാത്രികനാ​യ നെ​ല്ലാ​റ​ച്ചാ​ല്‍ സ്വ​ദേ​ശി ബി​ബി​ന്‍ ആ​ണ് മ​രി​ച്ച​ത്. ബ​ത്തേ​രി മി​ന​ര്‍​വ കോ​ച്ചിം​ഗ് സെ​ന്‍ററി​ലെ വി​ദ്യ​ര്‍​ഥി​യാ​ണ്. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട ബ​സ് മ​റി​യുകയും ചെയ്തു.

രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. ക​ല്‍​പ്പ​റ്റ​യി​ല്‍ നി​ന്നും ബ​ത്തേ​രി​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സും കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ കാ​ര്‍ ഡ്രൈ​വ​ര്‍ നാ​യ്ക്ക​ട്ടി സ്വ​ദേ​ശി അ​ബൂ​ബ​ക്ക​റി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​രെ ബ​ത്തേ​രി​യി​ലെ​യും ക​ല്‍​പ്പ​റ്റ​യി​ലേ​യും ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. രാ​വി​ലെ ആ​യ​തി​നാ​ല്‍ ബ​സി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ട​ക്കം നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *