KOYILANDY DIARY

The Perfect News Portal

ബ്ലൂമിംഗ് ആർട്സ് വനിതാവേദി രാത്രി നടത്തം സംഘടിപ്പിച്ചു

കൊയിലാണ്ടി: സ്ത്രീകൾക്ക് അന്യമാകുന്ന പൊതു ഇടങ്ങൾ തിരിച്ചു പിടിക്കുന്നതിനും, സമൂഹത്തിൽ സ്ത്രീകൾക്കെതിരെ വർദ്ധിച്ച് വരുന്ന അതിക്രമങ്ങൾക്കെതിരെയുമായി ശക്തമായ പൊതുബോധം ഉണർത്താനായി ബ്ലൂമിംഗ് വനിതാവേദി ലോക വനിതാ ദിനത്തിൽ മഹാത്മജിയുടെ പാദസ്പർശമേറ്റ പാക്കനാർപുരം ഗാന്ധി സദനത്തിൽ നിന്നും മേപ്പയ്യൂർ ടൗണിലേക്ക് നാൽപ്പതോളം വനിതാ അംഗങ്ങളുടെ നേതൃത്വത്തിൽ  രാത്രിയാത്ര നടത്തി.
ഗാന്ധി സദനത്തിൽ വെച്ച് തുറയൂർ പഞ്ചായത്ത് പ്രസിഡൻറ് സിന്ധുവട്ടക്കണ്ടി രാത്രിയാത്ര ഫ്ലാഗോഫ് ചെയ്തു. മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. റീന ഉദ്ഘാടനം ചെയ്തു. ബ്ലൂമിംഗ് വനിതാവേദി പ്രസിഡൻറ് പി.പി. സുഷമകുമാരി അദ്ധ്യക്ഷത വഹിച്ചു. പോലീസ് ബീറ്റ് ഓഫീസർ എൻ.പി. രാധിക മുഖ്യ പ്രഭാഷണം നടത്തി. ശോഭന ചോതയോത്ത് സ്വാഗതവും, സുമംഗള അനീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *