KOYILANDY DIARY

The Perfect News Portal

ബ്ലാക്ക് ജാസ്മിന്‍ അരി വിപണനോദ്ഘാടനം

കൊയിലാണ്ടി: വിയ്യൂര്‍ കക്കുളം പാടശേഖരത്തില്‍ കൃഷിശ്രീ കാര്‍ഷിക സംഘം വിളയിച്ചെടുത്ത ബ്ലാക്ക് ജാസ്മിന്‍ അരി വിപണിയില്‍ വില്‍പ്പനക്കെത്തി. അരിയുടെ ആദ്യ വില്‍പന കൊയിലാണ്ടി തഹസില്‍ദാര്‍ സി. പി. മണി പരിസ്ഥിതി പ്രവര്‍ത്തകനും ജൈവകര്‍ഷകനുമായ വിനോദ് ആതിരക്ക് നല്‍കി നിര്‍വഹിച്ചു. ഇന്ത്യയിലെ ഏറ്റവും വില കൂടിയതും ധാരാളം ഔഷധമൂല്യമുള്ളതുമായ അരിയാണ് ബ്ലാക്ക് ജാസ്മിൻ. വിയ്യൂര്‍ ക്ഷേത്ര പരിസരത്തുവെച്ച് നടന്ന ചടങ്ങില്‍ നഗരസഭ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. എ. ഇന്ദിര മുഖ്യാതിഥിയായിരുന്നു. പാടശേഖരസമതി സിക്രട്ടറി കെ.കെ. ശിവന്‍, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കെ.കെ. ഗോപാലന്‍, കൃഷി സംഘം ഭാരവാഹികളായ എന്‍.കെ. രാജഗോപാലന്‍, പ്രമോദ് രാരോത്ത്, വി.പി. ഷിജു, ഹരീഷ് പ്രഭാത് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *