KOYILANDY DIARY

The Perfect News Portal

പൊയില്‍ക്കാവ് ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്ര മഹോത്സവം: ധനസമാഹരണം ആരംഭിച്ചു

കൊയിലാണ്ടി: പൊയില്‍ക്കാവ് ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മഹോത്സവത്തിന്റെ ഫണ്ട് ഉദ്ഘാടനം ക്ഷേത്രാങ്കണത്തില്‍ കേണല്‍ സുരേഷ് ബാബു നിര്‍വഹിച്ചു. ക്ഷേത്രം തന്ത്രി നാരായണന്‍ നമ്പൂതിരി, ഹരിദാസന്‍, ഉത്സവാഘോഷക്കമ്മറ്റി ഭാരവാഹികളായ ടി. കുട്ടിക്കൃഷ്ണന്‍, വി.ഗിരീഷ്, യു.വി. ശിവദാസ്, പി. ഗോവിന്ദന്‍, ശ്രീധരന്‍ , ടി.പി.ദാമോദരന്‍, കെ.ശശി, കെ.ഗംഗാധരന്‍  എന്നിവര്‍ നേതൃത്വം വഹിച്ചു. ഈ വര്‍ഷത്തെ മഹോത്സവം കോവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ച് കൊണ്ട് നടത്താൻ ആഘോഷക്കമ്മറ്റി തീരുമാനിച്ചു..

Leave a Reply

Your email address will not be published. Required fields are marked *