KOYILANDY DIARY

The Perfect News Portal

ബ്രിട്ടനില്‍ പതിനെട്ടുകാരിയെ പീഡിപ്പിച്ച ഇന്ത്യാക്കാരന് എട്ട് വര്‍ഷം തടവ്

ലണ്ടന്‍: ബ്രിട്ടനില്‍ പതിനെട്ടുകാരിയെ പീഡിപ്പിച്ച ഇന്ത്യാക്കാരന് എട്ട് വര്‍ഷം തടവ്. വടക്കന്‍ ലണ്ടനില്‍ താമസിക്കുന്ന സഞ്ജയ് നകേര്‍ (28)​ എന്ന ധനകാര്യ വിദഗ്ദനാണ് ശിക്ഷിക്കപ്പെട്ടത്. ലണ്ടനിലെ ഒരു നൈറ്റ് ക്ളബ്ബില്‍ വച്ചായിരുന്നു സംഭവം. മദ്യപിച്ച്‌ ലക്കുകെട്ട യുവതിയെ ക്ളബ്ബില്‍ നിന്ന് അധികൃതര്‍ ഇറക്കി വിടുകയായിരുന്നു. തുടര്‍ന്ന് ബോധം മറഞ്ഞ അവസ്ഥയിലായ പെണ്‍കുട്ടിയെ സഞ്ജയ് തോളിലേറ്റി പുറത്തേക്ക് കൊണ്ടുപോയി ഇടവഴിയില്‍ വച്ച്‌ പീഡിപ്പിച്ചെന്നാണ് കേസ്.

വഴിയില്‍ വച്ച്‌ പെണ്‍കുട്ടിയെ ചുംബിക്കാന്‍ ശ്രമിച്ച സഞ്ജയെ അവര്‍ തള്ളിമാറ്റി. എന്നാല്‍,​ പെണ്‍കുട്ടിയുടെ ജാക്കറ്റില്‍ പിടിച്ചുവലിച്ച്‌ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച്‌ പലതവണ പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ തെളിവായി പൊലീസ് ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *