KOYILANDY DIARY

The Perfect News Portal

ബോളിവുഡ് താരം ശ്രീദേവി (54 ) അന്തരിച്ചു

മുംബൈ :  ബോളിവുഡ് താരം ശ്രീദേവി (54 ) അന്തരിച്ചു . ദുബായില്‍ വെച്ച്‌ മോഹിത് മാര്‍വെയുടെ വിവാഹത്തില്‍ പങ്കെടുക്കവെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. 250ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ച ശ്രീദേവിയുടെ അരങ്ങേറ്റം നാലാം വയസ്സില്‍ കന്ദന്‍ കരുണേ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു . ദേവരാഗം, കുമാരസംഭവം തുടങ്ങി 26 മലയാള ചിത്രങ്ങളിലും അഭിനയിച്ചു. സീറോ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത് .

1983 പുറത്തിറങ്ങിയ ഹിമ്മത് വാല സൂപ്പര്‍ ഹിറ്റായതോടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കുയരുകയായിരുന്നു ,
2013 ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. ശ്രീദേവിയുടെ നിര്യാണത്തില്‍ രാഷ്ട്രപതിയും, പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കം നിരവധി പ്രമുഖര്‍ അനുശോചിച്ചു

Leave a Reply

Your email address will not be published. Required fields are marked *