KOYILANDY DIARY

The Perfect News Portal

ബോളിവുഡ് താരം ശ്രീദേവിയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം

മുംബൈ:  ബോളിവുഡ് താരം ശ്രീദേവിയുടെ നിര്യാണത്തിൽ അനുശോചനപ്രവാഹം. മരണം തന്നെ ഞെട്ടിച്ചുവെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ് പറഞ്ഞു . ശ്രീദേവി അഭിനയിച്ച ചിത്രങ്ങളുടെ പേരെടുത്തു പറഞ്ഞാണ് രാഷ്ട്രപതി അനുശോചിച്ചത്.  ശ്രീദേവി ചലച്ചിത്ര രംഗത്തെ അതുല്യപ്രതിഭയായിരുന്നെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചന സന്ദേശത്തിൽ പറഞ്ഞു .

തന്റെ പ്രിയപ്പെട്ട സുഹൃത്തിനെ നഷ്ടപ്പെട്ടെന്ന് രജനികാന്ത് ട്വീറ്റ് ചെയ്‌തപ്പോൾ  ഇന്ത്യൻ സിനിമയുടെ കറുത്ത ദിനമെന്നു പ്രിയങ്ക ചോപ്ര പറഞ്ഞു . എല്ലാ കാലത്തും ശ്രീദേവി നിറഞ്ഞുനിൽക്കുമെന്നു പ്രീതി സിന്റ അനുസ്മരിച്ചപ്പോൾ  മരണവാർത്ത ഒരു ദുസ്വപ്നമാകട്ടെയെന്നു റാം ഗോപാൽ വർമ്മ പ്രതികരിച്ചു. ഹൃദയ ഭേദകമെന്നായിരുന്നു കരീന കപൂറിന്റെ പ്രതികരണം. കുടുബത്തിന്റെ  ദുഃഖത്തിൽ പങ്കുചേരുന്നെന്ന് പറഞ്ഞ മോഹൻലാൽ ശ്രീദേവിയുടെ ആത്മാവിന് നിത്യശാന്തി  നേർന്നു. ദുബായിൽ എംബാം നടപടികൾ പൂർത്തിയാക്കിയ  ശേഷം ഇന്ന് വൈകിട്ടോടെ ശ്രീദേവിയുടെ മൃതദേഹം മുംബൈയിൽ എത്തിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *