KOYILANDY DIARY

The Perfect News Portal

ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: മുച്ചിറി-മുറിയണ്ണാക്ക് രോഗികള്ക്ക് സൗജന്യ ശസ്ത്രകിയ സാധ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചെങ്ങോട്ടുകാവില് ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. അലയന്സ് ക്ലബ്ബ് കൊയിലാണ്ടിയുടെ നേതൃത്വത്തില് ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്, കോഴിക്കോട് ആസ്റ്റര് മിംസ് ഹോസ്പിറ്റല്, ന്യൂയോര്ക്ക് ആസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന സ്‌മൈല് ട്രെയിന് എന്നിവര് സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
 
ശസ്ത്രകിയ ആവശ്യമായവരെ കണ്ടെത്തി പ്രശസ്ത മൈക്രോവാസ്‌കുലര്-പ്ലാസ്റ്റിക് സര്ജന് ഡോ.കെ.എസ്.കൃഷ്ണകുമാറിന്റെ നേതൃത്വത്തില് തികച്ചും സൗജന്യമായി ശസ്ത്രകിയയും അനുബന്ധ ചികിത്സയും നടത്തി കൊടുക്കുവാനുള്ള സഹായങ്ങള് കൊയിലാണ്ടി അലയന്സ് ക്ലബ്ബ് ഇന്റര്നാഷണല് ഏര്പ്പെടുത്തും.
 
പഞ്ചായത്ത് ഹാളില് നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന് ഉദ്ഘാടനം ചെയ്തു. അലയന്സ് ക്ലബ്ബ് മെമ്പര്ഷിപ്പ് കമ്മിറ്റി ചെയര്മാന് എന്.ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു.
 
ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ വി.കെ.ശശിധരന്, എം.പുഷ്പ, പഞ്ചായത്തംഗങ്ങളായ വി.വി.സാദിഖ്, ഒ.പ്രിയ, ടി.ഉണ്ണി, അലയന്സ് ക്ലബ്ബ് പ്രസിഡണ്ട് കെ.സുരേഷ്ബാബു, ഡോ.കെ.എസ്.കൃഷ്ണകുമാര്, അരുണ് മണമല്, വി.ടി.അബ്ദുറഹിമാന്, എം.ആര്.ബാലകൃഷ്ണന്, അലയന്സ് ക്ലബ്ബ് സെക്രട്ടറി പി.കെ.ശ്രീധരന് എന്നിവര് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *