KOYILANDY DIARY

The Perfect News Portal

ബൈക്കപകടത്തില്‍ മരണപ്പെട്ട യുവാക്കളുടെ മൃതദേഹം സംസ്‌ക്കരിച്ചു

കൊയിലാണ്ടി: കോഴിക്കോട് വെള്ളിപറമ്പില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ബൈക്കപകടത്തില്‍ മരണപ്പെട്ട
കൊയിലാണ്ടിസ്വദേശികളായ രണ്ടുയുവാക്കളുടെ മൃതദേഹം സംസ്‌ക്കരിച്ചു.
കൊയിലാണ്ടി കൊല്ലം ചേരിക്കുഴിയില്‍ സി.ടി. ദാസന്റെയും ധനേശ്വരിയുടെയും മകന്‍ അതുല്‍ദാസ് (21), കുറുവങ്ങാട് ചെറുവലത്ത്താഴ വാസുവിന്റെയും അനിതയുടെയും മകന്‍ വൈശാഖ് (21) എന്നിവരായിരുന്നു ഇന്നലെ മരണപ്പെട്ടത്. ഇരുവരും ബൈക്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ സുഹൃത്തിനെ കാണാന്‍പോവുകയായിരുന്നു. റോഡിലെ ഹമ്പില്‍തട്ടി അപകടമുണ്ടായതാവാനാണ് സാധ്യതയെന്ന് പോലീസ് അറിയിച്ചു. മരിച്ച അതുല്‍ദാസ് കൊയിലാണ്ടി എസ്.എന്‍.ഡി.പി. കോളേജിലെ അവസാനവര്‍ഷ ബി.കോം. വിദ്യാര്‍ഥിയാണ്. സഹോദരി: ഹരിതദാസ്. മരിച്ച വൈശാഖ് ടൈല്‍സ് ജോലിക്കാരനാണ്. സഹോദരന്‍: അനില്‍കുമാര്‍.