KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിലെ സ്ഥാനാര്‍ഥിത്വo ലീഗിലും അസംതൃപ്തി

കൊയിലാണ്ടി > കൊയിലാണ്ടി മണ്ഡലത്തില്‍ ഏകപക്ഷീയമായിര്‍ സ്ഥാനാഥിയെ നിര്‍ണയിച്ച കോണ്‍ഗ്രസ് നടപടിക്കെതിരെ ലീഗിലും അസംതൃപ്തി. വിഷയം ചര്‍ച്ചചെയ്യാന്‍ ലീഗിന്റെ അടിയന്തര നിയോജകമണ്ഡലം കമ്മിറ്റി യോഗം തിങ്കളാഴ്ച പകല്‍ 3 ന് കൊയിലാണ്ടിയില്‍ ചേരും.
2011ല്‍ സ്ഥാനാര്‍ഥി നിര്‍ണയ സമയത്തും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. പരസ്യമായ പ്രതിഷേധം ഒഴിവായെങ്കിലും സ്ഥാനാര്‍ഥിയുടെ പരാജയത്തിലാണ് പ്രശ്നം അവസാനിച്ചത്. ഇതേ രീതിയാണ് ഇത്തവണയും തുടരുന്നത്.
കോണ്‍ഗ്രസിലെ എന്‍ സുബ്രമഹ്മണ്യനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസുകാര്‍ കഴിഞ്ഞ ദിവസം പ്രകടനം നടത്തിയിരുന്നു. യുഡിഎഫിന് സീറ്റ് കിട്ടുന്നത് തടയുന്ന അവസ്ഥയാണ് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം കൊണ്ട് ഉണ്ടാകുന്നതെന്ന് ലീഗിന്റെ മണ്ഡലം നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
മുന്നണി ബന്ധത്തെക്കുറിച്ചു പരിശോധിക്കേണ്ടുന്ന അവസ്ഥയാണ് ഇതുകൊണ്ടുണ്ടാകുന്നത്. ലീഗണികളില്‍ പലരും പരസ്യമായാണ് കോണ്‍ഗ്രസിലെ പ്രതിഷേധ വിഭാഗത്തോടൊപ്പം ചേരുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയോടേറ്റുമുട്ടാന്‍ പറ്റിയ സ്ഥാനാര്‍ഥിയല്ല യുഡിഎഫിന്റേതെന്നാണ് ലീഗുകാരുടെ അഭിപ്രായം.