KOYILANDY DIARY

The Perfect News Portal

ബി.ജെ.പി.യിലെ നല്ല ആളുകൾക്ക് സി.പി.ഐ.(എം)ലേക്ക് സ്വാഗതം: കോടിയേരി

പയ്യന്നൂര്‍ > ബിജെപിയില്‍ നല്ല ആളുകള്‍ ഉണ്ടെന്നും അവര്‍ സിപിഎമ്മിലേക്കു വരാന്‍ മടിക്കേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം ഏരിയാകമ്മിറ്റി സംഘടിപ്പിച്ച ചരിത്ര ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍എസ്‌എസ് അല്ലാത്തവര്‍ക്കു ബിജെപിയില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തികഞ്ഞ ആര്‍എസ്‌എസ്കാരനായ കുമ്മനം രാജശേഖരന്‍ ബിജെപി അടക്കിവാഴുകയാണ്. ഇതുമൂലം ആ പാര്‍ട്ടിക്കകത്തു വീര്‍പ്പുമുട്ടിക്കഴിയുന്ന പ്രവര്‍ത്തകര്‍ ഏറെയുണ്ട്. മുന്‍പൊക്കെ ബിജെപി വിട്ടാല്‍ എവിടെപ്പോകും എന്ന ചിന്ത അവര്‍ക്കുണ്ടായിരുന്നു. ബിജെപിയില്‍ ഇപ്പോള്‍ നല്ലയാളുകള്‍ കുറേയുണ്ട്. അവര്‍ക്കു സിപിഎമ്മിലേക്കു വരാം – കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *