KOYILANDY DIARY

The Perfect News Portal

ബിപിൻ റാവത്തിനും ധീരസൈനികർക്കും ആദരാഞ്ജലികൾ അർപ്പിച്ച് ദീപം തെളിയിച്ചു

കോഴിക്കോട്: ബി.ജെ.പിയുടെ നേതൃത്വത്തിൽ ബേപ്പൂരിൽ സൈനിക മേധാവി ബിപിൻ റാവത്തിനും ധീരസൈനികർക്കും ആദരാഞ്ജലികൾ അർപ്പിച്ച്കൊണ്ട് ദീപം തെളിയിച്ച് പുഷ്പാർച്ചന നടത്തി. ബി.ജെ.പി ദേശീയ സമിതി അംഗം കെ.പി ശ്രീശൻ ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിച്ചു. പകരം വെക്കാനാവാത്ത സൈനിക മേധാവിയെയാണ് ജനറൽ വിപിൻ റാവത്തിന്റെ വേർപാടിലൂടെ ഭാരതത്തിന്നു നഷ്ടമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ശത്രു രാജ്യങ്ങളെ വരച്ച വരയിൽ നിർത്തി പാഠം പഠിപ്പിക്കാനും അതു വഴി രാജ്യത്തിന്റെ ആത്മാഭിമാനം വാനോളമുയർത്താനും അദ്ദേഹത്തിനു സാധിച്ചു. ഇന്ത്യയെ വൻ സൈനിക ശക്തിയാക്കിയ വിപിൻ റാവത്തിനോട് രാജ്യം എക്കാലവും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി ബേപ്പൂർ ഏരിയ പ്രസിഡൻ്റ് ഷിബീഷ് എ.വി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് ഷിനു പിണ്ണാണത്ത്, ടി. അനിൽകുമാർ, എം ലാലുപ്രദീപ്, കെ. ശിവദാസൻ, സുനീവ് വെങ്കളത്ത്, കെ.ദേവരാജൻ, വിന്ധ്യ സുനിൽ, ഷിഗീഷ് പി.വി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *