KOYILANDY DIARY

The Perfect News Portal

ബിന്ദു അമ്മിണിയെ ആക്രമിച്ച കേസ്; പ്രതി അറസ്റ്റില്‍

കോഴിക്കോട്‌: സാമൂഹ്യ പ്രവർത്തക ബിന്ദു അമ്മിണിയെ മർദിച്ചയാൾ അറസ്‌റ്റിൽ. വെള്ളയിൽ തൊടിയിൽ  സ്വദേശി മോഹൻദാസാണ്‌ വെള്ളയിൽ പൊലീസിൻ്റെ പിടിയിലായത്‌. പൊലീസ്‌ വീട്ടിലെത്തി  അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. ബുധനാഴ്‌ച വൈകീട്ടാണ്‌ ബിന്ദു അമ്മിണിയെ കോഴിക്കോട്‌ ബീച്ചിൽ വെച്ച്‌ മോഹൻദാസ്‌ മർദിച്ചത്‌. മദ്യ ലഹരിയിലായിരുന്നു ഇയാൾ.  അടിപിടി, സ്‌ത്രീകളെ അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ്‌ കേസ്‌.  അതേസമയം മോഹൻ ദാസി ൻ്റെ ഭാര്യ റീജ ബിന്ദു അമ്മിണിക്കെതിരെ വെള്ളയിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്‌. ബിന്ദുവിനെതിരെ നേരത്തെയും ആക്രമണമുണ്ടായിട്ടുണ്ട്‌. കൊയിലാണ്ടിയിൽ വെച്ച്‌ ഓട്ടോയിടിച്ച്‌ പരിക്കേൽപ്പിച്ചിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *