KOYILANDY DIARY

The Perfect News Portal

ജനങ്ങളെ സംരക്ഷിക്കു: രാജ്യത്തെ രക്ഷിക്കുക: ഫിബ്രവരി 22-23 ദേശീയ പണിമുടക്ക് വിയിപ്പിക്കുക

കൊയിലാണ്ടി: ജനങ്ങളെ സംരക്ഷിക്കു: രാജ്യത്തെ രക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഫിബ്രവരി 23 – 24 തിയ്യതികളി നടക്കുന്ന ദ്വിദിന ദ്ദേശീയ പണിമുടക്ക് വിജയിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ തീർത്തും വിനാശകരവും. തൊഴിലാളി – ജനവിരുദ്ധവും, കോർപറേറ്റുകൾക്ക് അനുകൂലവുമായ പുതിയ തൊഴിൽ കോഡ് റദ്ദാക്കുക, കരാർ പദ്ധതി തൊഴിലാളികളെ സ്ഥിരപെടുത്തുക, തുല്യ ജോലികൾക്ക് തുല്യ വേതനം നൽകുക.

തുടങ്ങി തൊഴിൽ മേഖലയിലെ 12 ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫിബ്രവരി 23-24 തിയ്യതികളിൽ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്ത്വത്തിൽ നടത്തുന്ന ദേശീയ പണിമുടക്ക് വൻ വിജയമാക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ താലൂക്കിലെ ചെത്ത് വ്യവസായത്തിലെ മുഴുവൻ തൊഴിലാളികളു പങ്കെടുക്കണമെന്നും പണിമുടക്കിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ മുഴുവൻ തൊഴിലാളികളും പങ്കാളികളാവണമെന്നും കൊയിലാണ്ടി താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ (CITU) എക്സിക്യൂട്ടീവ് യാഗം തീരുമാനിച്ചു. യോഗത്തിൽ യൂണിയൻ പ്രസിഡണ്ട്  കെ. ദാസൻ (Ex MLA) ആദ്ധ്യക്ഷത വഹിച്ചു. സെകട്ടറി M A ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു. ടി.കെ. ജോഷി, ആർ കെ. മനോജ്, കെഎസ് കനകദാസ്, എം ആർ അനിൽകുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *