KOYILANDY DIARY

The Perfect News Portal

സമാധാനത്തിനു വേണ്ടിയാണ് ബിജെപി നിലകൊള്ളുന്നത് : വി. മുരളീധരന്‍

തിരുവനന്തപുരം : പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചയാളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഞങ്ങളല്ലെന്നു സിപിഎം പറയുന്നത് ജനവികാരം എതിരാണെന്നു മനസിലാക്കിയാണെന്ന് ബിജെപി നേതാവ് വി. മുരളീധരന്‍. സിപിഎമ്മിന്റെ അക്രമികള്‍ നിയമം കൈയിലെടുക്കുകയാണ്. ഭരണകൂടത്തിന്റെ ഒത്താശയോടെ അല്ലാതെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കില്ല. അക്രമം ആഗ്രഹിക്കുന്ന പാര്‍ട്ടിയല്ല ബിജെപി സമാധാനത്തിനു വേണ്ടിയാണ് ബിജെപി നിലകൊള്ളുന്നത്. എന്നാല്‍, ക്ഷമയുടെ എല്ലാ സീമകളും മറികടക്കുമ്ബോള്‍ ആത്മരക്ഷാര്‍ഥം ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രതികരിച്ചാല്‍ അവരെ കുറ്റംപറയാനാകില്ല.

ബിജെപി പ്രവര്‍ത്തകനെ ഉറങ്ങിക്കിടക്കുമ്ബോള്‍ രാത്രിയില്‍ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയതിനുശേഷം അത് ചെയ്തത് ആര്‍എസ്‌എസുകാരാണെന്ന് പറയാനുള്ള തൊലിക്കട്ടി സിപിഎം നേതാക്കള്‍ പ്രകടിപ്പിച്ചിരിക്കുന്നു. ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ തന്നെയാണ് കൊലപാതകം നടന്നിരിക്കുന്നത്. ഭരണത്തിന്റെ സര്‍വ മേഖലയിലും പരാജയപ്പെട്ട സാഹചര്യത്തില്‍ കൊലപാതക രാഷ്ട്രീയത്തിലൂടെ പിടിച്ചുനില്‍ക്കാനുള്ള ശ്രമമാണ് സിപിഎം ഇതിലൂടെ നടക്കുന്നത്. സിപിഎമ്മിന്റെ ഭരണ പരാജയവും കൊലപാതക രാഷ്ട്രീയവും ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യുമെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *