KOYILANDY DIARY

The Perfect News Portal

ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ആറു പേര്‍ സിപിഐ(എം) പ്രവര്‍ത്തകരല്ലെന്ന് കോടിയേരി

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ആറു പേര്‍ സിപിഐ(എം) പ്രവര്‍ത്തകരല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവുമായി സിപിഐഎമ്മിനു ബന്ധമില്ലെന്നും കോടിയേരി വ്യക്തമാക്കി.ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അവരെ സംരക്ഷിക്കില്ലെന്നും സമാധാനപരമായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു. എന്നാല്‍ സന്തോഷ് കൊല്ലപ്പെട്ടത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നെന്ന് സിപിഐ(എം) നേതാക്കള്‍ പറയുന്നത്. കൊലപാതകത്തിന്റെ കാരണം സ്വത്തുതര്‍ക്കമാണെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജനും കോഴിക്കോട്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *