KOYILANDY DIARY

The Perfect News Portal

ബിജെപി കൊയിലാണ്ടി നിയമസഭ മണ്ഡലം കമ്മിറ്റി വിഭജിച്ചു

കൊയിലാണ്ടി: ബി.ജെ.പി.യുടെ കൊയിലാണ്ടി നിയമസഭാ മണ്ഡലം കമ്മിറ്റി വിഭജിച്ച് രണ്ട് പുതിയ കമ്മിറ്റികൾ നിലവിൽ വന്നു. പുതുതായി കൊയിലാണ്ടി, പയ്യോളി നിയോജക മണ്ഡലം കമ്മിറ്റികളായാണ് വിഭജനം നടത്തിയത്. സംസ്ഥാനത്തെ എല്ലാ നിയമസഭ മണ്ഡലം കമ്മിറ്റികളും വിഭജിക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമാണത്തിൻ്റ ഭാഗമായാണ് കൊയിലാണ്ടിയിലും വിഭജനം നടത്തിയതെന്ന് നേതാക്കൾ വ്യക്തമാക്കി. കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ടായി നിലവിലുള്ള എസ്.ആർ. ജയ് കിഷിനെയും പയ്യോളി മണ്ഡലത്തിൻ്റെ ആദ്യ പ്രസിഡണ്ടായി കെ.എ. ബൈജു തിക്കോടിയെയും തെരഞ്ഞെടുത്തതായി നേതാക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *