KOYILANDY DIARY

The Perfect News Portal

ബാല സൗഹൃദ ഗ്രാമസഭ കമ്മി​റ്റി രൂപീകരിച്ചു

താമരശ്ശേരി: താമരശ്ശേരി ഗ്രാമ പഞ്ചായത്ത് ബാല സൗഹൃദ ഗ്രാമ സഭയുടെ പഞ്ചായത്ത് തല കമ്മിറ്റി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം നിയുക്ത ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരുകണ്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എസ്. മുഹമ്മദലി അധ്യക്ഷത വഹിച്ചു.

ബാലസഭകളുടെ ജില്ലാ തല ഫാക്വുല്‍റ്റി മോയി മുക്കം ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ. സരസ്വതി, അംഗങ്ങളായ നവാസ് മാസ്റ്റര്‍, വി.പി. ആണ്ടി, റസീന സയ്യാലി, രത്നവല്ലി, ബിന്ദു ആനന്ദ്, മഞ്ജിത കുറ്റിയാക്കില്‍, ശൈലജ, ഒ.കെ. അഞ്ജു, വിവിധ വാര്‍ഡു തലങ്ങളില്‍ നിന്നുള്ള സുബൈര്‍ വെഴുപ്പൂര്‍, വി.കെ.എ. കബീര്‍, പി.വി.സി. അബ്ദുള്ള, അജിത കാരാടി സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനും ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *